Practical Aspects of Clinical Linguistics

Dr. Ciby Kurian

Language plays a crucial role in organizing social life. Problems with language use cause a person to be alienated from the mainstream of society. This is where the Clinical Linguistics comes in handy to address various types of language impairments. The subject of this dissertation is the practical aspects of clinical linguistics that help individuals regain language proficiency through the diagnosis, analysis, and treatment of language problems. Here we analyze the origin and growth of this study, a sub-discipline of applied linguistics, the activities carried out by this branch of linguistics for linguistic problem solving, and their methodology. Clinical linguistics is an interdisciplinary field of study that combines different scientific disciplines such as linguistics, psychology, speech and language pathology, neuroscience, and education. This field of study, which identifies and suggests solutions to problems in language structure, language use, and communication, is very relevant in practical life. Since errors in communication through language can negatively affect an individual’s intellectual and social development, such errors need to be identified and corrected early. The field of study known as clinical linguistics becomes effective when the various branches of linguistics are appropriately utilized in the medical field. Linguistic elements such as language structure, phonology, syntax, semantics, and practical approaches are utilized in clinical linguistics. Linguistic knowledge is applied in the medical field to assess and diagnose language disorders and prescribe appropriate treatment. All of these issues are analyzed in this paper. The scope of this study also includes the relevance of implementing clinical linguistics principles in contemporary society, especially in the educational process as the teachers are the ones who can anticipate students’ linguistic problems and suggest appropriate solutions. This paper also discusses the importance of providing them with the necessary training. Only if the concepts related to clinical linguistics, which are rapidly growing worldwide, are applied in the Kerala context, will their benefits reach the new generation. Based on this understanding, this study addresses the need for the Kerala community to embrace such timely and innovative fields of study and the means to do so.

Keywords: Clinical Linguistics, Applied Linguistics, Aphasia, Dysarthria, Dysphagia, Dyslexia

Bibliography

David Crystal, 1981: Clinical Linguistics, In Arnold, G. E., Winckel, F& Wyke, B. D (eds), Disorders of Human Communication 3, Springer Verlag Wien, New York.
David Crystal, 2010: The Scope of Clinical Linguistics, Thomas W. Powell and Martin J. Ball (Eds), Clinical Linguistics, Routledge, New York.
Martin J. Ball, Nicole Muller and Elizabeth Spencer (eds), 2024: The Handbook of Clinical Linguistics (Second Edition), Wiley Blackwell, UK.
Noam Chomsky, Morris Halle, 1968: The Sound Pattern of English, Harper & Row, Publishers, New York.
Dr. Ciby Kurian
Associate Professor and Head
Department of Malayalam
Deva Matha College 
Kuravilangad
Pin: 686633
Email: cibykv@gmail.com
Ph: +918547547810
ORCID: 0009-0009-0355-8759

ക്ലിനിക്കല്‍ ഭാഷാശാസ്ത്രത്തിന്‍റെ പ്രായോഗികതലങ്ങള്‍

ഡോ. സിബി കുര്യന്‍

മനുഷ്യന്‍റെ സാമൂഹികജീവിതത്തെ ക്രമപ്പെടുത്തുന്നതില്‍ ഭാഷാപ്രയോഗത്തിന് നിര്‍ണായക സ്ഥാനമാണുള്ളത്. ഭാഷാപ്രയോഗത്തിലെ പ്രശ്നങ്ങള്‍ വ്യക്തിയെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍നിന്ന് അകറ്റിനിര്‍ത്താന്‍ കാരണമാകുന്നു. ഇവിടെയാണ് ഭാഷാപ്രയോഗത്തിലെ പല വിധത്തിലുള്ള അപാകങ്ങള്‍ പരിഹരിക്കാന്‍ ഉപയുക്തമായ ക്ലിനിക്കല്‍ ഭാഷാശാസ്ത്രം പ്രസക്തമാകുന്നത്. ഭാഷാപ്രശ്നങ്ങളുടെ കണ്ടെത്തല്‍, വിശകലനം, ചികിത്സ എന്നിവയിലൂടെ ഭാഷാപ്രാവീണ്യം വീണ്ടെടുക്കാന്‍ വ്യക്തിയെ സഹായിക്കുന്ന ക്ലിനിക്കല്‍ ഭാഷാശാസ്ത്രത്തിന്‍റെ പ്രായോഗികതലങ്ങളാണ് ഈ പ്രബന്ധത്തിന്‍റെ പഠനവിഷയം. പ്രായോഗിക ഭാഷാശാസ്ത്രത്തിന്‍റെ ഉപവിഭാഗമായ ഈ പഠനപദ്ധതിയുടെ ഉത്ഭവവും വളര്‍ച്ചയും, ഭാഷപരമായ പ്രശ്നപരിഹാരത്തിനായി ഈ ഭാഷാശാസ്ത്രശാഖ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍, അവയുടെ രീതിശാസ്ത്രം എന്നിവ ഇവിടെ വിശകലനം ചെയ്യുന്നു. അതോടൊപ്പം സമകാലിക സമൂഹത്തില്‍ വിശേഷിച്ചും വിദ്യാഭ്യാസപ്രക്രിയയില്‍ ക്ലിനിക്കല്‍ ഭാഷാശാസ്ത്രതത്ത്വങ്ങള്‍ നടപ്പിലാക്കേണ്ടതിന്‍റെ പ്രസക്തിയും ഈ പഠനത്തിന്‍റെ വിഷയപരിധിയില്‍ ഉള്‍പ്പെടുന്നു. കേരളീയസമൂഹം കാലോചിതമായ ഇത്തരം നൂതന പഠനമേഖലകളെ ഉള്‍ക്കൊള്ളേണ്ടതിന്‍റെ ആവശ്യകതയും അതിനുള്ള മാര്‍ഗങ്ങളും ഈ പ്രബന്ധത്തിന്‍റെ ആലോചനാ വിഷയമാണ്.

താക്കോല്‍വാക്കുകള്‍: ക്ലിനിക്കല്‍ ഭാഷാശാസ്ത്രം, പ്രായോഗികഭാഷാശാസ്ത്രം, അഫാസിയ, ഡിസര്‍ത്രിയ, ഡിസ്ഫാഗിയ, ഡിസ്ലെക്സിയ

ആമുഖം

ഭാഷാവൈകല്യങ്ങളെക്കുറിച്ചുള്ള ചിന്തയ്ക്ക് മനുഷ്യഭാഷാപ്രയോഗങ്ങളുടെ കാലത്തോളം പഴക്കമുണ്ട്. ഭാഷാപ്രയോഗത്തില്‍ വന്നുചേരുന്ന ചെറുതും വലുതുമായ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ പണ്ടുമുതലേ മനുഷ്യന്‍ അന്വേഷിച്ചിരിക്കാം. എങ്കിലും ഈ അടുത്തകാലംവരെ ഭാഷാവൈകല്യത്തിനു കാരണമാകുന്ന ശാരീരിക മാനസികപ്രശ്നങ്ങളെ ഒരു പരിധിവരെ അംഗീകരിച്ച് മുന്നോട്ടുപോകുന്ന പ്രവണതയാണ് സമൂഹം പുലര്‍ത്തിപ്പോന്നത്. മുറിച്ചുണ്ട്, അണ്ണാക്കിന്‍റെ വൈകല്യം, നാഡീസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ മൂലം സംസാരത്തിലും എഴുത്തിലുമുള്ള പ്രശ്നങ്ങളാല്‍ ക്ലേശമനുڅവിക്കുന്നവര്‍ കുറച്ചുനാള്‍ മുമ്പുവരെ സമൂഹത്തിന്‍റെ ദുഃഖമായി നിലനിന്നിരുന്നു. ഇരുപതാംനൂറ്റാണ്ടിന്‍റെ ആരംڅത്തോടെയാണ് ഇത്തരം ഭാഷാവൈകല്യങ്ങള്‍ക്കുള്ള ഫലപ്രദമായ പരിഹാരം ആധുനികവൈദ്യശാസ്ത്രം കണ്ടെത്തിയത്. ഈ മേഖലയില്‍ വൈദ്യശാസ്ത്രത്തോടു ചേര്‍ന്നുനിന്നുകൊണ്ട് വിലപ്പെട്ട സംഭാവന നല്‍കുന്ന പ്രായോഗിക ഭാഷാശാസ്ത്രമേഖലയാണ് ക്ലിനിക്കല്‍ ഭാഷാശാസ്ത്രം.

ക്ലിനിക്കല്‍ ഭാഷാശാസ്ത്രം

ഭാഷാശാസ്ത്രം, മനഃശാസ്ത്രം, സംഭാഷണ ഭാഷാപ്രശ്നപഠനം, നാഡീവ്യൂഹവിജ്ഞാനീയം, വിദ്യാഭ്യാസം തുടങ്ങിയ വ്യത്യസ്ത വൈജ്ഞാനികധാരകളെ സംയോജിപ്പിക്കുന്ന അന്തര്‍വൈജ്ഞാനിക പഠനശാഖയാണ് ക്ലിനിക്കല്‍ ഭാഷാശാസ്ത്രം(Clinical Linguistics). ഭാഷാഘടന, ഭാഷാപ്രയോഗം, ആശയവിനിമയം എന്നിവയിലെ തകരാറുകള്‍ കണ്ടെത്തുകയും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ഈ പഠനശാഖ പ്രായോഗിക ഭാഷാശാസ്ത്ര(Applied Linguistics)ത്തിന്‍റെ ഒരു ഉപവിഭാഗമാണ്. ഭാഷാവൈകല്യങ്ങളുടെ തിരിച്ചറിയല്‍, വിശകലനം, ചികിത്സ എന്നിവയിലൂടെ മനുഷ്യന്‍റെ സ്വച്ഛമായ സാമൂഹികജീവിതം സാധ്യമാക്കുന്ന ക്ലിനിക്കല്‍ ഭാഷാശാസ്ത്രത്തിന് സമകാലിക സമൂഹത്തില്‍ ഏറെ പ്രസക്തിയുണ്ട്. ഭാഷയിലൂടെയുള്ള ആശയവിനിമയത്തില്‍ സംڅവിക്കുന്ന അപാകങ്ങള്‍ വ്യക്തിയുടെ ബൗദ്ധികവും സാമൂഹികവുമായ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ അത്തരം പിഴവുകള്‍ കാലേകൂട്ടി കണ്ടെത്തി പരിഹരിക്കേണ്ടതുണ്ട്. അതിന് ഭാഷാശാസ്ത്രത്തിന്‍റെ വിവിധ വിജ്ഞാനധാരകളെ വൈദ്യശാസ്ത്രരംഗത്ത് അനുലോമമായ വിധത്തില്‍ ഉപയോഗപ്പെടുത്തുമ്പോഴാണ് ക്ലിനിക്കല്‍ ഭാഷാശാസ്ത്രമെന്ന പഠനശാഖ സഫലമാകുന്നത്. ഭാഷാഘടന, സ്വനിമവിജ്ഞാനം(Phonology), വാക്യഘടന(Syntax),), അര്‍ത്ഥവിജ്ഞാനം(Semantics),, പ്രായോഗിക സമീപനം(Pragmatic Approach) തുടങ്ങിയ ഭാഷാശാസ്ത്രപരമായ ഘടകങ്ങള്‍ ക്ലിനിക്കല്‍ ഭാഷാശാസ്ത്രത്തില്‍ പ്രയോജനപ്പെടുത്തുന്നു. ഭാഷാവൈകല്യങ്ങള്‍ വിലയിരുത്തി രോഗനിര്‍ണയം നടത്തുന്നതിനും ഉചിതമായ രീതിയിലുള്ള ചികിത്സ നിര്‍ദ്ദേശിക്കുന്നതിനുമാണ് ഭാഷാജ്ഞാനം വൈദ്യശാസ്ത്രരംഗത്ത് പ്രയോഗസിദ്ധമാക്കുന്നത്.  

വളര്‍ച്ചയും വികാസവും

റോമന്‍ ജേക്കബ്സണ്‍(ഞീാമി ഖമസീയീിെ) എന്ന റഷ്യന്‍ ഘടനാവാദിയായ ഭാഷാശാസ്ത്രജ്ഞനാണ് ഭാഷാശാസ്ത്രതത്ത്വങ്ങള്‍ സംഭാഷണ  ഭാഷാപ്രശ്നപഠന(ടുലലരവ  ഘമിഴൗമഴല ജമവേീഹീഴ്യ)ത്തിന് ആദ്യമായി ഉപയോഗപ്പെടുത്തിയത്. 1941ല്‍ റഷ്യന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച څകിന്‍ഡര്‍സ്പ്രാഷെ, അഫാസി അന്‍ഡ് ആള്‍ജെമൈന്‍ ലൗട്ട്ഗെസെറ്റ്സെ (Kinderspache, Aphasie undallegemeine Lautgesetze-Child language, Aphasia and Phonological Universals) എന്ന ഗ്രന്ഥത്തിലൂടെ ജേക്കബ്സണ്‍ കുട്ടികളുടെ ഭാഷാര്‍ജനത്തിലും തലച്ചോറുസംബന്ധമായ പ്രശ്നങ്ങളാല്‍ മുതിര്‍ന്നവരുടെ ഭാഷാപ്രയോഗത്തിലും വന്നുചേരുന്ന തകരാറുകള്‍ വിശകലനവിധേയമാക്കി. ഭാഷാപരമായ സാര്‍വ്വത്രികത, സങ്കീര്‍ണ്ണത, വൈരുദ്ധ്യങ്ങള്‍, പരോക്ഷബന്ധങ്ങള്‍, അടയാളപ്പെടുത്തലുകള്‍ എന്നിവ അദ്ദേഹം പ്രസ്തുത ഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്യുന്നു. ഈ പുസ്തകത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ 1968 ല്‍ പ്രസിദ്ധീകരിക്കപ്പട്ടതോടെ ജേക്കബ്സണിന്‍റെ ഭാഷാസംബന്ധിയായ നിരീക്ഷണങ്ങളുടെ സൈദ്ധാന്തികവും വൈദ്യശാസ്ത്രപരവുമായ തലങ്ങള്‍ ലോകവ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടു. അതോടെ അമേരിക്കയിലും യൂറോപ്പിലും സ്വനവിജ്ഞാനീയം, വാക്യവിജ്ഞാനീയം, വ്യാകരണം തുടങ്ങിയ ഭാഷാപഠനമേഖലകള്‍ ഭാഷാവൈകല്യപഠനത്തിന് അനുഗുണമായ വിധത്തില്‍ പരിവര്‍ത്തിക്കപ്പെട്ടു. ഒരു വ്യക്തിയുടെ ക്രമവിരുദ്ധമായ ശബ്ദമാതൃകകളും സാധാരണ ഭാഷാവ്യവസ്ഥയ്ക്ക് സമാനമായ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന ജേക്കബ്സണിന്‍റെ അഭിപ്രായം ഇന്നും ക്ലിനിക്കല്‍ ഭാഷാശാസ്ത്രരംഗത്ത് മാര്‍ഗനിര്‍ദ്ദേശക തത്ത്വമായി അംഗീകരിച്ചുപോരുന്നു.

പ്രശസ്ത ഭാഷാശാസ്ത്രജ്ഞരായ നോം ചോംസ്കി (ചീമാ ഇവീാസ്യെ)യും മോറിസ് ഹാലെ(ങീൃൃശെ ഒമഹഹല)യും ചേര്‍ന്ന് 1968 ല്‍ രചിച്ചڇദി സൗണ്ട് പാറ്റേണ്‍ ഓഫ് ഇംഗ്ലീഷ്ڈഎന്ന ഗ്രന്ഥം ഭാഷാപ്രശ്നങ്ങളുടെ പഠനത്തില്‍ പുതുസമീപനങ്ങള്‍ക്ക് വഴിതെളിച്ചു. റഷ്യന്‍ ഭാഷാശാസ്ത്രജ്ഞനായ റോമന്‍ ജേക്കബ്സണ് സമര്‍പ്പിച്ചിരിക്കുന്ന ഈ പുസ്തകത്തിലെ ആശയങ്ങള്‍ ക്ലിനിക്കല്‍ ഗവേഷകര്‍ ഭാഷാവിശകലനത്തിനും ചികിത്സാ നടപടിക്രമങ്ങള്‍ക്കും ഉപയോഗപ്പെടുത്തി. സ്വനവിജ്ഞാനീയത്തെക്കുറിച്ചും അതിന്‍റെ തത്ത്വങ്ങളെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന ദി സൗണ്ട് പാറ്റേണ്‍ ഓഫ് ഇംഗ്ലീഷ് എന്ന ഗ്രന്ഥത്തിലെ ആശയങ്ങളുടെ സ്വാധീനഫലമായി ശബ്ദാനുശബ്ദം പരിശോധിച്ച് സംഭാഷണപ്രശ്നങ്ങളെ പരിഹരിക്കുന്ന പഴയ സമീപനത്തിനുപകരം ഭാഷാശാസ്ത്രപരമായ ആശയങ്ങള്‍ക്കും സ്വനിമപരമായ വസ്തുതകള്‍ക്കും പ്രാമുഖ്യം നല്‍കുന്ന പുതിയ പഠനരീതി പ്രാബല്യത്തില്‍വന്നു. അതോടെ പ്രജനക സ്വനവിജ്ഞാനീയത്തിന്‍റെ തത്ത്വങ്ങള്‍ ഭാഷാനുബന്ധ ചികിത്സാക്രമങ്ങളില്‍ ഉപയോഗിച്ചു തുടങ്ങി. 

1970 കളോടെ ക്ലിനിക്കല്‍ ഭാഷാശാസ്തം ഭാഷാവൈകല്യചികിത്സാരംഗത്ത് പ്രതിഷ്ഠാപിതമായി. ക്ലിനിക്കല്‍ ഭാഷാശാസ്ത്രത്തിന്‍റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രിട്ടീഷ് ഭാഷാശാസ്ത്രജ്ഞനായ ഡേവിഡ് ക്രിസ്റ്റല്‍ 1981ڇക്ലിനിക്കല്‍ ലിംഗ്വിസ്റ്റിക്സ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെയാണ് ഈ പഠനമേഖല സ്വതന്ത്രമായ നിലകൈവരിച്ചത്. ഭാഷാവൈകല്യങ്ങള്‍ കണ്ടെത്തി ഉചിതമായ ചികിത്സ നല്‍കുന്നതിനായി ഭാഷാശാസ്ത്രത്തിന്‍റെ സിദ്ധാന്തങ്ങളും രീതികളും കണ്ടെത്തലുകളും പ്രയോഗസിദ്ധമാക്കുന്ന മേഖലയെന്ന് ക്ലിനിക്കല്‍ ഭാഷാശാസ്ത്രത്തെ ഡേവിഡ് ക്രിസ്റ്റല്‍ നിര്‍വചിച്ചു(ഉമ്ശറ, 1981:1). തുടര്‍ന്ന് ഭാഷാപ്രയോഗത്തെ സംബന്ധിച്ച് വ്യത്യസ്തതലങ്ങളില്‍ ഊന്നിയുള്ള നിരവധി പഠനങ്ങള്‍ ഈ മേഖലയിലുണ്ടായി. ഡേവിഡ് ക്രിസ്റ്റല്‍, ജീന്‍ കൂപ്പറു(ഖലമി ഇീീുലൃ)മായി ചേര്‍ന്ന് സ്റ്റഡീസ് ഇന്‍ ലാഗ്വേജ് ഡിസെബിലിറ്റി ആന്‍റ് റമഡിയേഷന്‍ڈഎന്ന പേരില്‍ പുറത്തിറക്കിയ പുസ്തകപരമ്പര ക്ലിനിക്കല്‍ ഭാഷാശാസ്ത്രമേഖലയ്ക്ക് പുതിയ ദിശാബോധം പകര്‍ന്നുനല്‍കി. 1991 ല്‍ വെയില്‍സിലെ കാര്‍ഡിഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷനില്‍വച്ച് ക്ലിനിക്കല്‍ ഫൊണറ്റിക്സ് എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയത്തിന്‍റെ ഫലമായി സംഭാഷണവൈകല്യങ്ങളും ഭാഷാപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഭാഷാശാസ്ത്രതത്ത്വങ്ങള്‍ പഠനവിധേയമാക്കുന്നതിനായി ഇന്‍റര്‍നാഷണല്‍ ക്ലിനിക്കല്‍ ഫൊണറ്റിക്സ് ആന്‍ഡ് ലിംഗ്വിസ്റ്റിക് അസോസിയേഷന്‍ (കഇജഘഅ) എന്ന അന്താരാഷ്ട്രസംഘടന നിലവില്‍വന്നു. ടെയ്ലര്‍ ആന്‍ഡ് ഫ്രാന്‍സിസ് ഗ്രൂപ്പ് 1987 മുതല്‍ പ്രസിദ്ധീകരിച്ചുവന്ന ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ലിംഗ്വിസ്റ്റിക്സ് ആന്‍ഡ് ഫൊണറ്റിക്സ് ആണ് സംഘടനയുടെ ഔദ്യോഗിക ജേണല്‍. 2007 മുതല്‍ എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന ഈ ജേണല്‍ ക്ലിനിക്കല്‍ ഭാഷാശാസ്ത്രത്തിലെ നവീനമായ അറിവുകള്‍ പങ്കുവയ്ക്കുന്നു.

പഠനമേഖല

സംസാരവൈകല്യങ്ങള്‍, ഭാഷാബലഹീനത, നാഡീസംബന്ധമായ ആശയവിനിമയപ്രശ്നങ്ങള്‍, ബുദ്ധിവികാസവുമായി ബന്ധപ്പെട്ട ആശയവിനിമയ തകരാറുകള്‍, ദ്വിഭാഷാബഹുഭാഷാവികാസത്തിലെ ക്രമക്കേടുകള്‍, ഭാഷാമൂല്യനിര്‍ണ്ണയത്തിലെ ഇടപെടല്‍ രീതികള്‍, സാമൂഹിക സന്ദര്‍ഭങ്ങളിലെ ഭാഷാപ്രയോഗം എന്നിങ്ങനെ വ്യക്തിയുടെ ഭാഷാപ്രയോഗവുമായി ബന്ധപ്പെടുന്ന എല്ലാ മേഖലകളെയും ക്ലിനിക്കല്‍ ഭാഷാശാസ്ത്രം ഉള്‍ക്കൊള്ളുന്നുണ്ട്. അഫാസിയ(അുവമശെമ), ഡിസര്‍ത്രിയ(ഉ്യമെൃവേൃശമ), ഡിസ്ഫാഗിയ(ഉ്യുവെമഴശമ), ഡിസ്ലെക്സിയ(ഉ്യഹെലഃശമ) തുടങ്ങിയ ഭാഷാപ്രയോഗ സംബന്ധിയായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചികിത്സാപദ്ധതിയുടെ ഭാഗമായി ക്ലിനിക്കല്‍ ഭാഷാശാസ്ത്രം ഉപയോഗിക്കുന്നു. ഭാഷ മനസ്സിലാക്കാനും വായിക്കാനും എഴുതാനുമുള്ള വ്യക്തിയുടെ കഴിവിനെ ബാധിക്കുന്ന ഭാഷാവൈകല്യമാണ് അഫാസിയ. പദങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഉച്ചരിക്കുന്നതിനുമുള്ള പേശീസംബന്ധമായ ബുദ്ധിമുട്ടാണ് ഡിസര്‍ത്രിയ. തൊണ്ടയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഡിസ്ഫാഗിയ. ഡിസ്ലെക്സിയ എന്നത് വായന, എഴുത്ത് എന്നിവ സംബന്ധിച്ച പ്രശ്നങ്ങളാണ്. ഇത്തരം  ഭാഷാവൈകല്യങ്ങളുടെ സ്വഭാവവും സവിശേഷതകളും മനസ്സിലാക്കുക, തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലും ചികിത്സാരീതികളും വികസിപ്പിക്കുക, ഭാഷാവൈകല്യമുള്ള വ്യക്തികള്‍ക്ക് ആവശ്യമായ ആശയവിനിമയ ഉപാധികള്‍ വികസിപ്പിക്കുക, ഭാഷാപരമായ ബുദ്ധിമുട്ടുനേരിടുന്നവര്‍ക്ക് ഉപകരിക്കുന്ന രീതിയില്‍ ഭാഷാനയങ്ങളും വിദ്യാഭ്യാസരീതികളും പരിഷ്ക്കരിക്കുക എന്നിവയൊക്കെ ക്ലിനിക്കല്‍ ഭാഷാശാസ്ത്രത്തിന്‍റെ ലക്ഷ്യങ്ങളാണ്. 

പഠനപദ്ധതി

ക്ലിനിക്കല്‍ ഭാഷാശാസ്ത്രജ്ഞര്‍ ഭാഷാപരികല്പനകള്‍ സാര്‍ത്ഥകമാക്കുന്നതിനായി സവിശേഷമായ രീതിശാസ്ത്രപദ്ധതികള്‍ നടപ്പിലാക്കുന്നു. ഭാഷാമാതൃകയുടെ പരിശോധനയും വിശകലനവും പ്രാഥമികമായി സാദ്ധ്യമാക്കുന്നു. തുടര്‍ന്ന് സംസാരത്തിനും എഴുത്തിനുമുള്ള ഉപാധിയെന്ന നിലയില്‍ ഭാഷയെ വിശകലനംചെയ്യുന്നു. സ്വനവിജ്ഞാനപരവും സ്വനസൂചകവുമായ വിശകലനവും ഈ പഠനപദ്ധതിയുടെ ഭാഗമാണ്. ന്യൂറോലിംഗ്വിസ്റ്റിക്, ന്യൂറോ ഇമേജിംഗ് സങ്കേതങ്ങളും ഭാഷാവൈകല്യഗ്രഹണത്തിനായി ഉപയോഗിക്കുന്നു. ഭാഷാ ഇടപെടല്‍ പഠന(ഘമിഴൗമഴല കിലേൃ്ലിശേീി ടൗറേശലെ)ങ്ങളും കേസ് സ്റ്റഡീസും ക്ലിനിക്കല്‍ ഭാഷാശാസ്ത്രത്തിന്‍റെ രീതിശാസ്ത്രപദ്ധതിയില്‍ ഉള്‍പ്പെടുന്നു. ക്ലിനിക്കല്‍ സ്വനവിജ്ഞാനം(ഇഹശിശരമഹ ജവീിലശേരെ), ക്ലിനിക്കല്‍ സ്വനിമവിജ്ഞാനീയം(ഇഹശിശരമഹ ജവീിീഹീഴ്യ), ക്ലിനിക്കല്‍ ഛന്ദശാസ്ത്രം(ഇഹശിശരമഹ ജൃീീറ്യെ), ക്ലിനിക്കല്‍ രൂപിമവിജ്ഞാനീയം(ഇഹശിശരമഹ ങീൃുവീഹീഴ്യ), ക്ലിനിക്കല്‍ വാക്യവിജ്ഞാനീയം(ഇഹശിശരമഹ ട്യിമേഃ), ക്ലിനിക്കല്‍ അര്‍ത്ഥവിജ്ഞാനീയം(ഇഹശിശരമഹ ടലാമിശേരെ), ക്ലിനിക്കല്‍ പ്രായോഗികജ്ഞാനം(ഇഹശിശരമഹ ജൃമഴാമശേര), ക്ലിനിക്കല്‍ വ്യവഹാരം(ഇഹശിശരമഹ ഉശരെീൗൃലെ) എന്നിങ്ങനെ ഭാഷാശാസ്ത്രവുമായി നേരിട്ടു ബന്ധംപുലര്‍ത്തുന്ന നിരവധി വിഭാഗങ്ങളുടെ സഞ്ചയമാണ് ക്ലിനിക്കല്‍ ഭാഷാശാസ്ത്രം. ഭാഷാശാസ്ത്രപഠനമേഖലയിലെ അടിസ്ഥാനഘടകങ്ങളെ ഭാഷാപ്രശ്ന ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തുകയാണ് ഇതിന്‍റെ സ്വഭാവം.

മനുഷ്യന്‍റെ ഉച്ചരിതശബ്ദങ്ങളുടെ പഠനവും വ്യവസ്ഥാപിതമായ വര്‍ഗീകരണവും സാധ്യമാക്കുന്ന ഭാഷാശാസ്ത്രവിഭാഗമായ സ്വനവിജ്ഞാനം വ്യക്തിയുടെ സംഭാഷണവ്യത്യാസങ്ങളും ക്രമക്കേടുകളും നിര്‍ണയിക്കുന്നതിനായി ക്ലിനിക്കല്‍ പഠനങ്ങളില്‍ ഉപയോഗിക്കുന്നു. സംസാരഭാഷയിലെ ശബ്ദങ്ങളുടെയും ആംഗ്യഭാഷയിലെ അടയാളങ്ങളുടെയും വ്യവസ്ഥാപിതമായ ഘടന വിശകലനംചെയ്യുന്ന ഭാഷാശാസ്ത്രശാഖയാണ് സ്വനിമവിജ്ഞാനീയം. ഒരു നിശ്ചിത ഭാഷയിലെ സംഭാഷണശബ്ദങ്ങളെ വ്യാഖ്യാനിക്കുന്നതിനും ആ ഭാഷയിലെ സ്വനിമങ്ങളെ വിലയിരുത്തുന്നതിനും ക്ലിനിക്കല്‍ സ്വനിമവിജ്ഞാനീയം ഊന്നല്‍നല്‍കുന്നു. ഭാഷയിലെ അക്ഷരങ്ങളുടെ ഘടനയും സംഭാഷണത്തിലെ വലിയ യൂണിറ്റുകളുടെ പ്രത്യേകതകളും പരിഗണിക്കുന്ന ഛന്ദശാസ്ത്രത്തിന് ക്ലിനിക്കല്‍ ഭാഷാശാസ്ത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്. വ്യക്തിയുടെ വൈകാരികനില വെളിവാക്കുന്ന ഭാഷണത്തെ വിലയിരുത്തേണ്ടി വരുന്ന ഘട്ടത്തില്‍ ഛന്ദശാസ്ത്രം ചികിത്സാരംഗത്ത് ഏറെ പ്രയോജനപ്രദമാകുന്നു. ഭാഷയിലെ പദങ്ങള്‍, പദങ്ങളുടെ രൂപീകരണം, പദങ്ങള്‍ക്ക് മറ്റു പദങ്ങളുമായുള്ള ബന്ധം എന്നിവ പഠനവിധേയമാക്കുന്ന രൂപിമവിജ്ഞാനീയത്തിന് ഭാഷാധിഷ്ഠിത ചികിത്സാരംഗത്ത് ഗണ്യമായ സ്ഥാനമുണ്ട്. ഭാഷാപ്രശ്നങ്ങള്‍ നേരിടുന്ന വ്യക്തിയുടെ ഭാഷാപ്രയോഗത്തിലെ ധാതു, പ്രകൃതി, പ്രത്യയം എന്നിവയുടെ ഉപയോഗഭേദങ്ങള്‍ വിലയിരുത്തുന്നതിനും പരിഹരിക്കുന്നതിനും രൂപിമവിജ്ഞാനീയത്തിന്‍റെ തത്ത്വങ്ങള്‍ സഹായകമാകുന്നു.

ഭാഷയിലെ വാക്യങ്ങളുടെ ഘടനയെ രൂപപ്പെടുന്ന നിയമങ്ങളുടെയും തത്ത്വങ്ങളുടെയും പ്രക്രിയകളുടെയും സഞ്ചയമെന്ന നിലയില്‍ വാക്യവിജ്ഞാനിയത്തിന് ക്ലിനിക്കല്‍ ഭാഷാശാസ്ത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്. ഓരോ ഭാഷയുടെയും വ്യത്യസ്തമായ വാക്യഘടനാ നിയമങ്ങള്‍ പാലിച്ചുകൊണ്ട് സംസാരിക്കാനും എഴുതാനും ഭാഷകനു കഴിയേണ്ടതുണ്ട്. ഇതില്‍ സംഭവിക്കുന്ന പിഴവുകള്‍ സൂക്ഷ്മതലത്തില്‍ വിലയിരുത്തണമെങ്കില്‍ വാക്യവിജ്ഞാനീയത്തിന്‍റെ അടിസ്ഥാനതത്ത്വങ്ങളെക്കുറിച്ചുള്ള ധാരണ ഭാഷാചികിത്സകന് അത്യന്താപേക്ഷിതമാണ്. ഭാഷയിലെ അടയാളങ്ങളുടെയും ചിഹ്നങ്ങളുടെയും വ്യാഖ്യാനപഠനമാണ് അര്‍ത്ഥവിജ്ഞാനീയം. വ്യത്യസ്ത സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും പദങ്ങളുടെയും വാക്യങ്ങളുടെയും അര്‍ത്ഥത്തിന് വ്യതിയാനം സംഭവിക്കുന്നു. ഈ വ്യതിയാനം ഉള്‍ക്കൊള്ളാന്‍ ഭാഷകനു കഴിയുമ്പോഴാണ് ഭാഷ അര്‍ത്ഥപൂര്‍ണമായി പ്രയോഗിക്കപ്പെടുന്നത്. ഈ രംഗത്തു നേരിടുന്ന ഭാഷാപ്രശ്നങ്ങളും ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ഒരു സന്ദര്‍ഭം അല്ലെങ്കില്‍ പ്രകരണം എങ്ങനെ അര്‍ത്ഥത്തെ നിയന്ത്രിക്കുന്നു എന്നതിനെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന പ്രായോഗികവിജ്ഞാനം ഭാഷാപഠനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. പ്രായോഗിക ഭാഷാവൈകല്യങ്ങളുടെ നിര്‍ണയവും വര്‍ഗീകരണവും നടത്തുന്നതിനും അതിന്‍റെ അടിസ്ഥാനത്തില്‍ ന്യൂറോളജിക്കല്‍ സിദ്ധാന്തങ്ങള്‍ രൂപീകരിക്കുന്നതിനും ചികിത്സ ഫലപ്രദമായി നടപ്പിലാക്കുന്നതിനും ഭാഷാശാസ്ത്രത്തിലെ പ്രായോഗികവിജ്ഞാനം ഉപയോഗപ്പെടുത്തുന്നു. ആരോഗ്യസംരക്ഷണ ക്രമീകരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭാഷയെയും ആശയവിനിമയത്തെയും സൂചിപ്പിക്കുന്ന ക്ലിനിക്കല്‍ വ്യവഹാരം ചികിത്സാരംഗത്ത് സാര്‍വ്വത്രികമായി പ്രയോഗിച്ചുവരുന്നു. രോഗിയും ചികിത്സകനുമായുള്ള ആശയവിനിമയം, മെഡിക്കല്‍ സാങ്കേതികസംജ്ഞകളുടെ പ്രയോഗം, ചികിത്സ സംബന്ധിച്ച ചര്‍ച്ചകളും തീരുമാനം കൈക്കൊള്ളലും, രോഗിക്ക് നല്‍കുന്ന വൈകാരിക പിന്തുണ എന്നീ മേഖലകളിലെല്ലാം ക്ലിനിക്കല്‍ വ്യവഹാരം പ്രയോജനപ്പെടുന്നു. 

ക്ലിനിക്കല്‍ ഭാഷാശാസ്ത്രത്തിന്‍റെ സമകാലികത

ചികിത്സാരംഗത്തെയും ഭാഷാപ്രയോഗത്തെയും സംയോജിപ്പിക്കുന്ന ക്ലിനിക്കല്‍ ഭാഷാശാസ്ത്രം ഏറെ കാലികപ്രസക്തമായ ഒരു പഠനമേഖലയാണ്. ആരോഗ്യപരിപാലന രംഗത്തെ ഏറ്റവും നൂതനമായ പുരോഗതിയെ ഈ പഠനമേഖല സംവഹിക്കുന്നുണ്ട്. വ്യക്തിഗത ആവശ്യങ്ങള്‍ക്ക് അനുസൃതമായി ഭാഷാ ഇടപെടലുകള്‍ ക്രമീകരിക്കുന്നതിനും ചികിത്സ നിര്‍ദ്ദേശിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു. വിദൂര ഭാഷാവിലയിരുത്തലുകളും തദനുസൃതമായ ചികിത്സകളും സാധ്യമാക്കുന്ന ടെലിഹെല്‍ത്ത് മേഖലയില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ ക്ലിനിക്കല്‍ ഭാഷാശാസ്ത്രം വഴി സാധ്യമാകുന്നു. പുതിയ സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അനുസരിച്ച് ശാരീരിക പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്താനുള്ള മസ്തിഷ്കശേഷി(ചലൗൃീുഹമശെേരശ്യേ) വിലയിരുത്താനും അതിന്‍റെ അടിസ്ഥാനത്തില്‍ ഭാഷ വീണ്ടെടുക്കാന്‍ പര്യാപ്തമായ രീതിയില്‍ മസ്തിഷ്ക പുനഃസംഘാടനം സാധ്യമാക്കാനും ക്ലിനിക്കല്‍ ഭാഷാശാസ്ത്രത്തിലൂന്നിയ ചികിത്സയിലൂടെ കഴിയുന്നു. ഈ മേഖലയില്‍ നൂതന സാങ്കേതിക പുരോഗതി ഇന്നേറെ ഉപയോഗപ്പെടുത്തുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സ്വാധീനം മറ്റു മേഖലകളില്‍ എന്നതുപോലെ ക്ലിനിക്കല്‍ ഭാഷാശാസ്ത്രത്തിലെ ഭാഷാവിലയിരുത്തലിലും ചികിത്സയിലും പ്രകടമാകുന്നു. നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിംഗ് രീതികള്‍, മൊബൈല്‍ ഹെല്‍ത്ത് ആപ്പുകള്‍ എന്നിവയൊക്കെ ഇന്നു ഭാഷാചികിത്സാരംഗത്ത് സാധാരണമായിക്കഴിഞ്ഞു. ഇവയുടെ സുഗമമായ പ്രവര്‍ത്തനത്തെയും ക്ലിനിക്കല്‍ ഭാഷാശാസ്ത്രം ഗുണപരമായി സ്വാധീനിക്കുന്നുണ്ട്.

ഭാഷാപ്രയോഗത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും അവ യഥാസമയം പരിഹരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും സാമൂഹികാവബോധം സൃഷ്ടിക്കുന്നതിന് ക്ലിനിക്കല്‍ ഭാഷാശാസ്ത്രത്തിന്‍റെ സാര്‍വ്വത്രികത കാരണമായിട്ടുണ്ട്. ആരോഗ്യരംഗത്തെ ഭാഷാവൈവിധ്യപഠനത്തെ അഭിസംബോധന ചെയ്യുന്നതിനും വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് തുല്യമായ ആശയവിനിമയ സാധ്യത ഉറപ്പാക്കുന്നതിനും ആരോഗ്യസാക്ഷരതയിലൂടെ ആരോഗ്യമേഖലയിലെ പുതിയ വിവരങ്ങള്‍ വിനിമയം ചെയ്യുന്നതിനും ക്ലിനിക്കല്‍ ഭാഷാശാസ്ത്രം സഹായകമായിട്ടുണ്ട്. ഇതിന്‍റെ ഫലമായി മസ്തിഷ്ക സംബന്ധമായ പ്രശ്നങ്ങള്‍ കാലേക്കൂടി മനസ്സിലാക്കാനും അതിന് ഉചിതമായ ചികിത്സ നടത്താനുമുള്ള ആര്‍ജ്ജവം സാധാരണ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ട്. ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍(അടഉ), ഡിമെന്‍ഷ്യ, ട്രോമാറ്റിക് ബ്രയിന്‍ ഇന്‍ജുറി(ഠആക) എന്നിവ മൂലമുണ്ടാകുന്ന ഭാഷാപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് യഥായോഗ്യമായ പരിചരണവും പുനരധിവാസവും നല്‍കാന്‍ ഇന്ന് സാധിക്കുന്നുണ്ട്. ഈ മേഖലകളുമായി ബന്ധപ്പെട്ട് തുടര്‍ന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങള്‍ ഭാഷാചികിത്സാരംഗത്ത് ഇനിയും ഏറെ മനുഷ്യോപകാരപ്രദമായ നേട്ടങ്ങള്‍ കൈവരിക്കുമെന്നത് ഭാവിയുടെ ശുഭപ്രതീക്ഷയാണ്.

ക്ലിനിക്കല്‍ ഭാഷാശാസ്ത്രവും വിദ്യാഭ്യാസരംഗവും

ക്ലിനിക്കല്‍ മേഖലയുമായി ബന്ധപ്പെട്ടാണ് ഭാഷാശാസ്ത്രതത്ത്വങ്ങള്‍ ഉപയോഗപ്പെടുത്തിയത് എന്നതിനാല്‍ ക്ലിനിക്കല്‍ ഭാഷാശാസ്ത്രം വൈദ്യശാസ്ത്രത്തോട് അനുരൂപപ്പെട്ടാണ് ആദ്യകാലത്ത് വളര്‍ന്നുവികസിച്ചത്. എന്നാലിന്ന് ഇത്തരം പഠനങ്ങള്‍ വിദ്യാഭ്യാസപരവും സാമൂഹികവും മാനസികവുമായ സന്ദര്‍څഭങ്ങളില്‍ പ്രയോഗസാധ്യത കണ്ടെത്തുന്നു. ഭാഷാപ്രശ്നങ്ങളെക്കുറിച്ച് പ്രായോഗികപരിജ്ഞാനം ലഭിച്ച അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളുടെ ഭാഷാപരമായ പ്രശ്നങ്ങള്‍ ഗ്രഹിക്കാനും ഉചിതമായ പരിഹാരം നിര്‍ദ്ദേശിക്കാനും കഴിയും. ഇങ്ങനെ ചികിത്സയുടെ മേഖലയില്‍നിന്ന് ഇതര മേഖലകളിലേക്ക് വ്യാപിക്കുന്ന ഘട്ടത്തില്‍ ക്ലിനിക്കല്‍ ഭാഷാശാസ്ത്രം പരിഹാര ഭാഷാശാസ്ത്ര(ഞലാലറശമഹ ഘശിഴൗശശെേരെ)മായി പരിണമിക്കുന്നുവെന്നാണ് ഈ രംഗവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നവര്‍ അഭിപ്രായപ്പെടുന്നത്.

വ്യക്തിയുടെ ഭാഷാപരമായ പ്രശ്നങ്ങള്‍ എത്ര നേരത്തെയും കൃത്യമായും ഗ്രഹിക്കുന്നുവോ അത്രതന്നെ സൂക്ഷ്മവും ഫലപ്രദവുമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നു. വീട്ടില്‍വച്ചുതന്നെയാണ് കുട്ടികളുടെയും പ്രായമായവരുടെയും ഭാഷാപരമായ ക്ലേശങ്ങള്‍ പ്രാഥമികമായി തിരിച്ചറിയേണ്ടത്. എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ പലപ്പോഴും പ്രശ്നങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ മാതാപിതാക്കള്‍ക്ക് കഴിയാതെ വരുന്നുണ്ട്. ഇവിടെ ക്രിയാത്മകമായി ഇടപെടാന്‍ കഴിയുന്നത് അധ്യാപകര്‍ക്കാണ്. വിദ്യാര്‍ത്ഥികളുടെ പലവിധത്തിലുള്ള ഭാഷാപരമായ വെല്ലുവിളികള്‍ യഥാസമയം തിരിച്ചറിയാനും അനുയോജ്യമായ ചികിത്സ നിര്‍ദ്ദേശിക്കാനും അധ്യാപകര്‍ക്ക് സാധിക്കണം. അതുകൊണ്ടുതന്നെ അധ്യാപകര്‍ക്ക് ക്ലിനിക്കല്‍ ഭാഷാശാസ്ത്രത്തിന്‍റെ പ്രാഥമികപാഠങ്ങള്‍ കൈവരിക്കാന്‍ കഴിയുംവിധം അധ്യാപകപരിശീലന കോഴ്സുകളില്‍ നവീകരണം ആവശ്യമാണ്. പ്രത്യേകിച്ചും പ്രൈമറി ക്ലാസ്സുകളിലെ അധ്യാപകപരിശീലനത്തിലാണ് ഇക്കാര്യത്തില്‍ ഏറെ ഊന്നല്‍ നല്‍കേണ്ടത്. ക്ലിനിക്കല്‍ ഭാഷാശാസ്ത്രതത്ത്വങ്ങളുടെ സത്ത ഉള്‍ക്കൊണ്ട് ഭാഷാ വിദ്യാഭ്യാസനയങ്ങള്‍ പരിഷ്ക്കരിക്കുക, സ്കൂളുകളില്‍ സമൂല ഭാഷാപരിശീലനപദ്ധതി ആരംഭിക്കുക, ഭാഷാസേവനങ്ങള്‍ ലഭിക്കാന്‍ സഹായകമാകുന്ന വിധത്തില്‍ ആരോഗ്യരംഗത്തെ നയങ്ങള്‍ പരിഷ്കരിക്കുക എന്നിവയിലൂടെ ഭാഷാസംബന്ധമായി ഉണ്ടാകുന്ന പരിമിതി മറികടക്കാന്‍ സമൂഹത്തിനു സാധിക്കും.

കേരളീയപരിസരം

ലോകമെമ്പാടും ദ്രുതഗതിയില്‍ വളര്‍ച്ച പ്രാപിക്കുന്ന ക്ലിനിക്കല്‍ ഭാഷാശാസ്ത്രവുമായി ബന്ധപ്പെട്ട പരികല്പനകളെ കേരളീയസന്ദര്‍څത്തില്‍ പ്രയോഗസിദ്ധമാക്കിയാല്‍ മാത്രമേ അതിന്‍റെ ഗുണഫലങ്ങള്‍ പുതുതലമുറയിലേക്ക് എത്തിച്ചേരുകയുള്ളു. ഈ ഇന്‍റര്‍നെറ്റ് യുഗത്തില്‍ ക്ലിനിക്കല്‍ ഭാഷാശാസ്ത്രത്തിലെ വൈദ്യശാസ്ത്രസംബന്ധിയായ കാര്യങ്ങള്‍ സ്വാഭാവികമായിതന്നെ കേരളത്തിലെ ചികിത്സാരംഗത്ത് കടന്നുവരും. അതിനനുസൃതമായ സാമൂഹികബോധം വളര്‍ത്തിയെടുക്കാനുള്ള നടപടിക്രമങ്ങളാണ് ഇനിയുണ്ടാകേണ്ടത്. വ്യക്തികളുടെ ഭാഷാപ്രശ്നങ്ങളെ വെറുപ്പോടെയും പരിഹാസത്തോടെയും നോക്കിക്കാണുന്നതിനു പകരം സമചിത്തതയോടെ സമീപിക്കാനാണ് സമൂഹം തയ്യാറാകേണ്ടത്. അതിനുള്ള എറ്റവും നല്ല മാര്‍ഗം പ്രാഥമിക വിദ്യാഭ്യാസമേഖലയില്‍ ക്ലിനിക്കല്‍ ഭാഷാശാസ്ത്രത്തെക്കുറിച്ചുള്ള ധാരണ വളര്‍ത്തുക എന്നതുതന്നെയാണ്. ഭാഷാപരിമിതികള്‍ തിരിച്ചറിയുന്നതിനായി നിലവാരമുള്ള പരിശോധനാരീതികള്‍ വികസിപ്പിക്കുക, ഭാഷാപരിമിതി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഭാഷാപരമായ ഇടപെടലുകള്‍ നടത്തുക, ഭാഷാധ്യാപന രീതികള്‍ നവീകരിക്കുക, ദ്വിഭാഷാ(ആശഹശിഴൗമഹ), ബഹുഭാഷാ(ങൗഹശേഹശിഴൗമഹ) പഠിതാക്കളുടെ ഭാഷാര്‍ജ്ജന സമ്പ്രദായത്തെ പഠനവിധേയമാക്കുക, സാക്ഷരതയും ഭാഷാവൈദഗ്ധ്യവും തമ്മിലുള്ള ബന്ധം പരിശോധിക്കുക, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് തുല്യമായ څഭഷാസേവനങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ക്ലിനിക്കല്‍ ഭാഷാശാസ്ത്രത്തെ സമൂഹവുമായി ബന്ധിപ്പിക്കാന്‍ കഴിയും.

ഭാഷാശാസ്ത്രതത്ത്വങ്ങളെ പൊതുവ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയുമെങ്കിലും ഓരോ ഭാഷയ്ക്കും അതതിന്‍റെതായ തനതുരീതികളുണ്ട്. സ്വനിമം, സ്വനിമരൂപീകരണം, രൂപിമം, വാക്യഘടന എന്നിങ്ങനെയുള്ള മേഖലകളിലൊക്കെ മലയാളഭാഷ സവിശേഷമായ വ്യവസ്ഥ നിലനിര്‍ത്തുന്നുണ്ട്. ഇവയെക്കൂടി പരിഗണിച്ചുകൊണ്ടുവേണം ക്ലിനിക്കല്‍ ഭാഷാശാസ്ത്രതത്ത്വങ്ങള്‍ മലയാളദേശത്ത് പ്രയോഗസിദ്ധമാക്കാന്‍. അതിനാല്‍ ക്ലിനിക്കല്‍ ഭാഷാശാസ്ത്രത്തിന്‍റെ പൊതുവ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിനുള്ളില്‍ മലയാളഭാഷയ്ക്ക് ചേര്‍ന്ന രീതിയിലുള്ള പരിഷ്ക്കരണങ്ങള്‍ സാദ്ധ്യമാക്കേണ്ടതുണ്ട്. ഈ മേഖലയില്‍ ഉണ്ടാകുന്ന ഏറ്റവും നൂതനമായ അക്കാദമിക പഠനങ്ങളിലൂടെ മാത്രമേ മലയാളഭാഷയെയും അത് ഉപയോഗിക്കുന്ന ജനതയെയും ക്ലിനിക്കല്‍ ഭാഷാശാസ്ത്രത്തിന്‍റെ ഗുണഭോക്താക്കളാക്കി മാറ്റാന്‍ സാധിക്കുകയുള്ളു. അതിനുയോജിച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളദേശത്തെയും ഭാഷയെയും പുതുകാലത്തിന് ചേര്‍ന്നവിധം നവീകരിക്കുവാനുള്ള പരിശ്രമങ്ങളാണ് നാനാതുറകളില്‍ നിന്നുമുണ്ടാകേണ്ടത്.

സഹായകഗ്രന്ഥങ്ങള്‍

David Crystal, 1981: Clinical Linguistics, In Arnold, G. E., Winckel, F& Wyke, B. D (eds), Disorders of Human Communication 3, Springer Verlag Wien, New York.
David Crystal, 2010: The Scope of Clinical Linguistics, Thomas W. Powell and Martin J. Ball (Eds), Clinical Linguistics, Routledge, New York.
Martin J. Ball, Nicole Muller and Elizabeth Spencer (eds), 2024: The Handbook of Clinical Linguistics (Second Edition), Wiley Blackwell, UK.
Noam Chomsky, Morris Halle, 1968: The Sound Pattern of English, Harper & Row, Publishers, New York.
ഡോ. സിബി കുര്യന്‍
വകുപ്പുമേധാവി
മലയാളവിഭാഗം
ദേവമാതാ കോളേജ് 
കുറവിലങ്ങാട്
Pin: 686633
Email: cibykv@gmail.com
Ph: +918547547810
ORCID: 0009-0009-0355-8759