Practical Aspects of Clinical Linguistics

Authors

  • Ciby Kurian Associate Professor and Head, Department of Malayalam, Deva Matha College, Kuravilangad, India, Pin: 686633 Author

Abstract

Language plays a crucial role in organizing social life. Problems with language use cause a person to be alienated from the mainstream of society. This is where the Clinical Linguistics comes in handy to address various types of language impairments. The subject of this dissertation is the practical aspects of clinical linguistics that help individuals regain language proficiency through the diagnosis, analysis, and treatment of language problems. Here we analyze the origin and growth of this study, a sub-discipline of applied linguistics, the activities carried out by this branch of linguistics for linguistic problem solving, and their methodology. Also, the scope of this study includes the relevance of applying clinical linguistics principles in the educational process especially in the contemporary society. The need for the Kerala society to embrace such modern fields of study and the ways to do so is the subject of discussion in this research paper.

മനുഷ്യന്റെ സാമൂഹികജീവിതത്തെ ക്രമപ്പെടുത്തുന്നതിൽ ഭാഷാപ്രയോഗത്തിന് നിർണായക സ്ഥാനമാണുള്ളത്. ഭാഷാപ്രയോഗത്തിലെ പ്രശ്നങ്ങൾ വ്യക്തിയെ സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് അകറ്റിനിർത്താൻ കാരണമാകുന്നു. ഇവിടെയാണ് ഭാഷാപ്രയോഗത്തിലെ പല വിധത്തിലുള്ള അപാകങ്ങൾ പരിഹരിക്കാൻ ഉപയുക്തമായ ക്ലിനിക്കൽ ഭാഷാശാസ്ത്രം പ്രസക്തമാകുന്നത്. ഭാഷാപ്രശ്നങ്ങളുടെ കണ്ടെത്തൽ, വിശകലനം, ചികിത്സ എന്നിവയിലൂടെ ഭാഷാപ്രാവീണ്യം വീണ്ടെടുക്കാൻ വ്യക്തിയെ സഹായിക്കുന്ന ക്ലിനിക്കൽ ഭാഷാശാസ്ത്രത്തിന്റെ പ്രായോഗികതലങ്ങളാണ് ഈ പ്രബന്ധത്തിന്റെ പഠനവിഷയം. പ്രായോഗിക ഭാഷാശാസ്ത്രത്തിന്റെ ഉപവിഭാഗമായ ഈ പഠനപദ്ധതിയുടെ ഉത്ഭവവും വളർച്ചയും, ഭാഷപരമായ പ്രശ്നപരിഹാരത്തിനായി ഈ ഭാഷാശാസ്ത്രശാഖ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ, അവയുടെ രീതിശാസ്ത്രം എന്നിവ ഇവിടെ വിശകലനം ചെയ്യുന്നു. അതോടൊപ്പം സമകാലിക സമൂഹത്തിൽ വിശേഷിച്ചും വിദ്യാഭ്യാസപ്രക്രിയയിൽ ക്ലിനിക്കൽ ഭാഷാശാസ്ത്ര തത്ത്വങ്ങൾ നടപ്പിലാക്കേണ്ടതിന്റെ പ്രസക്തിയും ഈ പഠനത്തിന്റെ വിഷയപരിധിയിൽ ഉൾപ്പെടുന്നു. കേരളീയസമൂഹം കാലോചിതമായ ഇത്തരം നൂതന പഠനമേഖലകളെ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയും അതിനുള്ള മാർഗങ്ങളും ഈ പ്രബന്ധത്തിന്റെ ആലോചനാ വിഷയമാണ്.

References

David Crystal, 1981: Clinical Linguistics, In Arnold, G. E., Winckel, F& Wyke, B. D (eds), Disorders of Human Communication 3, Springer Verlag Wien, New York.

David Crystal, 2010: The Scope of Clinical Linguistics, Thomas W. Powell and Martin J. Ball (Eds), Clinical Linguistics, Routledge, New York.

Martin J. Ball, Nicole Muller and Elizabeth Spencer (eds), 2024: The Handbook of Clinical Linguistics (Second Edition), Wiley Blackwell, UK.

Noam Chomsky, Morris Halle, 1968: The Sound Pattern of English, Harper & Row, Publishers, New York.

Published

2025-03-30

Issue

Section

Articles